Saturday 3 August 2013

മഴ പെയ്തൊഴിയുമ്പോള്‍ ...

(കടപ്പാട് ഗൂഗിള്‍ )


മഴ മനസുരുകി പെയ്യുകയാണ് 
സ്മൃതികളില്‍ തഴുകി ഒരു തണുത്ത കാറ്റ്
എന്‍റെ ജനലോരത് പിരിയാന്‍ മടിച്ചു
വിറങ്ങലിച്ചു നിന്നു

തെക്കേ പറമ്പില്‍ ഉയര്‍ന്ന
പുകച്ചുരുളുകള്‍  മഴമേഘങ്ങളെ
കൂടുതല്‍ കറുപ്പണിയിക്കുന്നു
മുറിഞ്ഞു വീഴാന്‍ തുടങ്ങുമെന്‍ ഹൃദയം
ഒട്ടൊന്നു ഭയപ്പെട്ടുവോ...?

നീരുവച്ചു വീര്‍തോരെന്‍ 
മിഴിയില്‍ ഒരു നിനകണം
നിനക്കായി പൊഴിഞ്ഞു വീണു

മൌനം നിറഞ്ഞ ഇടനാഴിയില്‍
മഴച്ചാറല്‍ തീര്‍ത്ത ചിത്രങ്ങള്‍
മാറാലകള്‍ പോല്‍ 
മനസ്സില്‍മരണത്തിന്‍റെ 
ഓര്‍മ്മകള്‍ നിറയിക്കുന്നു

നിറഞ്ഞു കത്തുന്ന വിളക്കുകള്‍
പൊടുന്നനെ അണഞ്ഞു
ഉറവ വറ്റി തളര്‍നൊരു 
പിണ്ടാമായി ഞാന്‍
ഇ അന്ധകാരത്തിന്‍ ഏകാന്തതയില്‍

പ്രിയപെട്ടവന്‍ അകലേക്കു 
നടന്നണയുമ്പോള്‍
അല്പം അകന്നെങ്കിലും 
ഒന്ന് പിന്തുടരാന്‍ 
മനസുവെബുന്നു

മഴ വീണ്ടും പെയ്യുകയാണ് 
ഓര്‍മ്മകള്‍കൊപ്പം  സഞ്ചരിക്കുകയാണ്
എന്‍ പ്രീയ സ്നേഹിതന്‍
മറന്നു വച്ച മനസെന്നപോല്‍ .........

Saturday 13 April 2013

അയ്യപ്പന്‍റെ കലാപകാഴ്ച്ചകള്‍


( ചിത്രം കടപാട് - ഗൂഗിള്‍ )




ഒരു ദുസ്വപ്നം ബാക്കിയാകുന്നു..
ഇരുളടഞ്ഞ മനസുകളില്‍
എവിടെയോ ഒരു വിഷ വിത്ത് 
പൊട്ടി മുളച്ചിരിക്കുന്നു


ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍

കൂട്ട്‌പിണഞ്ഞു മണ്ണില്‍ 
ഇണചേരും നാഗങ്ങളായി
തല ഉയര്‍ത്തുന്നു

ഓര്‍മകളില്‍ കനല്‍ കാറ്റിനു
ബലമെറുന്നു  അതില്‍
കണ്ട കാലാപകാഴ്ച്ചകള്‍
തീഷ്ണമായി ജ്വലിച്ചുള്ളില്‍
വിയര്‍പോഴുക്കുന്നു

നിറങ്ങളില്‍ വസ്ത്രങ്ങളില്‍
നിര്‍ലോഭമേറുന്ന
വിശ്വാസ മാളികകളില്‍
വീണ്ടും മൃഗീയത  
പുനര്‍ജ്ജനിക്കുന്നു

വയ്യാ ഇനി എല്ലാം  
മറക്കണം
വിസ്മ്രിതിയിലാവണം
ഇ ഒരിറ്റു  വെളിച്ചം അണയാതെ
ഇരുട്ടില്‍ ഒളിച്ചുവയ്കണം 

തിമിരം ഉറയാത്ത കണ്ണുകള്‍
വെളിച്ചത്തിലേക്ക് 
യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ 
വഴി കാട്ടുവാന്‍ ഇത്തിരിവെട്ടം

ഇ ഇരുട്ടില്‍ അണയാതെ
ഒളിച്ചുവയ്കണം ......







                

Sunday 3 March 2013

ദൈവവും ഭ്രാന്തനും'...


                                          ( ചിത്രം - കടപാട് ഗൂഗിള്‍ )


ഇന്നെന്തേ ഉറക്കം അകന്നിരിക്കുന്നു

ബോധ മണ്ഡലത്തിന്‍റെ നൂല്‍ കണ്ണികള്‍
പൊട്ടി തുടങ്ങിയോ....?
എങ്കിലും
നിന്‍റെ നിഗൂഡ സ്വര്‍ഗത്തിന്‍ താക്കോല്‍
എനിക്കു വേണ്ട
ഒരിക്കലും തുറക്കാത്ത ആ വാതിലില്‍
കാത്തിരിക്കാന്‍ മാത്രം
മൂടനും അല്ല ഞാന്‍ 
പൂജയും പ്രാര്‍ത്ഥനയുമായി
നിന്‍റെ ഭണ്ടാരത്തിന്
അടയിരിക്കുന്നവര്‍ക് നീ
അത് പകുത്തു നല്കുക
ശേഷിക്കുന്നവര്‍ 
നരകം അര്‍ഹിക്കുന്ന പാപികള്‍ എങ്കില്‍
എന്നെയും ആ ഗണത്തില്‍ പെടുത്തുക 
നിന്‍റെ നിഗൂഡ സ്വര്‍ഗത്തിന്‍ താക്കോല്‍
എനിക്കു വേണ്ട
രണ്ടു കല്ലുകള്‍ സംഘടിപിക്കണം
നാളെമുതല്‍ വീണ്ടും
ഉരുട്ടി തുടങ്ങണം
അവസാന കണ്ണിയും 
പൊട്ടി കഴിയുമ്പോള്‍
കല്ലുകളിലോന്നില്‍
എനികെന്‍റെ ആത്മാവ് സമര്‍പിക്കണം,...
സുബോധമുള്ളവര്‍ യാഥാര്‍ത്യത്തിനു
പിടിക്കുമ്പോള്‍  ഇവിടെ ഒരു
ഭ്രാന്തന്‍റെ ജല്പനം ആര്‍കുവേണ്ടി.........???

Sunday 24 February 2013

"നിസ്സഹായന്റെ മന ശാസ്ത്രം"











എന്‍റെ കൈകളില്‍ 

ചോര പുരണ്ടിരിക്കുന്നു
വെട്ടേറ്റതല്ല വെട്ടുമ്പോള്‍
തെറിച്ചതുമല്ല..

കണ്ട കാഴ്ചകള്‍ 
കരള്‍ മുറിച്ചപ്പോള്‍
കൈയില്‍ പടര്‍ന്നത്..

വായില്‍ ഉമിനീരിന്
കൈപേറുന്നു
കുടിച്ച കള്ളിന്‍റെതല്ല..

കേട്ട വാര്‍ത്തകള്‍ തന്‍
കൈപുനീര്‍ 
അയവിറക്കുന്നത്..

കൈകഴുകി തുടച്ച്
ഒരുനുള്ള് മധുരം 
നുണയുവാന്‍ സമയമില്ല
കാരണം..

ദിനം ഏറുന്ന കാഴ്ചകള്‍
 ഭയാനകം
ഒപ്പം നിലവിളി വാര്‍ത്തകളും..

Monday 18 February 2013

ഏകാകി



ഏകനായി നടന്നു ഞാന്‍ 

ഇരുളിന്‍റെ തീരത്തില്‍
ഇമകളില്‍  നുരയ്കും
മിഴി നീരിന്‍ തണുപ്പുമായ്‌ 

തെങ്ങുമെന്‍ ആത്മാവിന്‍
മുറവിളി കേള്‍ക്കാതെ
കേഴും മനസിന്‍റെ 
പിന്‍വിളി അറിയാതെ....

ലക്ഷ്യമില്ലതോരി യാത്രയില്‍
ആയിരം തേങ്ങലുകള്‍
മൂകം മരിക്കുന്നു....

അണയാന്‍ വെമ്പുന്ന 
നെയ്ത്തിരി പോലെയെന്‍
ആത്മാവിന്‍ നാളവും
ടികളിക്കുന്നു ....

മോഹങ്ങള്‍ ഒക്കെയും 
ചിതയില്‍ എരിച്ചു ഞാന്‍
ബന്ധതിന്‍ ബന്ധനം 
പൊട്ടിച്ചെറിഞ്ഞു....

ദൂരമറിയില്ല എങ്കിലും
ഞാന്‍ നിന്നിലേക്കടുക്കുന്നു
സത്യമാം സ്നേഹിതാ
നിന്നില്‍ ലയിക്കുവാന്‍....

Wednesday 13 February 2013

valentine's day......?????










എന്‍റെ പ്രണയവും വിരഹവും വേദനയും സ്ന്തോഷവുമെല്ലാം പങ്കുവെക്കുന്ന എന്‍റെ സങ്കല്പത്തിലെ ഒരു പെണ്‍കുട്ടിയുണ്ട് .
എന്‍റെ ഭാവാനാലോകതില്‍ എന്‍റെതുമാത്രമായി ഒരുവള്‍
മനസ്സില്‍ ഓര്‍കുബോഴെ എന്‍ മുന്നില്‍ ഓടിഎതുന്ന സ്നേഹത്താല്‍ എന്നെതലോടുന്ന ഒരു മഞ്ഞുതുള്ളിപോലെ പരിശുദ്ധയായവള്‍ .
പ്രണയം പൂതുനില്കുന്ന വസന്തകാലസായാനങ്ങളില്‍ കൈകോര്‍ത്തുനടക്കുമെന്‍ പ്രിയ പ്രണയിനിയായും .
വാക്കുകളില്‍ ഒരല്പം ദേഷ്യം പുരളുബോള്‍ മുഖംകൂര്‍പിച്ചു കുറുബുകാട്ടുന്ന എന്‍റെ കുഞ്ഞഅനുജത്തിയായും . 
മനസ്സില്‍ ചെറുനോബരം കൂടുകൂടുമ്പോള്‍ പറയാതെ അറിയുന്ന പ്രിയ സ്നേഹിതനായും .
മിഴികളില്‍ നനവുപടരുമ്പോള്‍ ചിലപോളോക്കെ അമ്മതന്‍ തലോടലായും അവള്‍ എന്‍റെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. 
 അവള്‍ എനികു പ്രിയപെട്ടവള്‍ മനസ്സില്‍ അവളുടെ ഓര്‍മ്മകള്‍ നശികുമ്പോള്‍ എന്‍റെ പ്രാണന്‍ ദേഹത്തെ വേര്‍പെടുകയയിരിക്കും....

പ്രണയം അനുഭവിക്കുന്നതിന്‍റെ  ഓരോ നിമിഷവും ആഘോഷിക്കപെടുകയാണു.
വസന്തവും  ശിശിരവും  വേനലും  മഴയും
അതിന്‍റെ അദൃശ്യ കരങ്ങളാല്‍  പ്രണയാനുഭൂതിയുടെ
വിഭിന്ന തലങ്ങളിലേക്ക് നമ്മെ കൂടികൊണ്ടുപോകുമ്പോള്‍
പ്രണയത്തിനു അല്ലെങ്കില്‍ പ്രണയിക്കുന്നവര്‍കുവേണ്ടി ഒരു
പ്രത്യേക ദിവസം മാറ്റിവെക്കപെടേണ്ടതുണ്ടോ....??


Monday 11 February 2013

പ്രണയം.

പ്രണയം
പ്രാണാനിൽ വിടരുന്ന സൌഹൃദം
പിരിയാന്‍ തുടങ്ങുമ്പോള്‍
പറയാതെയെങ്കിലും
പരസ്പരം അറിയുന്ന നോബെരം
പ്രണയം ഇതു പ്രണയം

മൌനതിനായിരം അര്‍ഥങ്ങള്‍
പറയാതെ അറിയുന്ന വേദനകള്‍
പകരം കൊതിക്കാത്ത സൗഹൃദങ്ങള്‍
പ്രണയം ഇതു പ്രണയം

മിടിക്കുന്ന ഹൃദയവും 
നനയുന്ന മിഴികളും
മറക്കാന്‍ വെറുക്കുന്ന സ്വപ്‌നങ്ങള്‍
പ്രണയം ഇതു പ്രണയം

മനസിന്‍റെ ഉള്ളില്‍  കനലായി നീറുന്ന
കരളില്‍ ഒരായിരം 
നൊമ്പരം ചാര്‍ത്തുന്ന സ്നേഹ ബന്ധനം
പ്രണയം ഇതു പ്രണയം

പ്രാണനെ വേര്‍പെടും നേരത്തും 
നമ്മള്‍ക്ക്
വേര്‍പിരിയാതൊരു സൌഹൃദം
പ്രണയം ഇതു പ്രണയം



Sunday 3 February 2013





                                                ജീവിതത്തിന്‍റെ ചോദ്യ കുറിപ്പ്......

ഇനി മറക്കാന്‍ ശ്രമിക്കാം

നിരന്തരം
ഓര്‍മതന്‍ ചൂടിളവേൽക്കാതിരിക്കാം
നിദ്രവന്നണയുന്ന നേരം
ഞാന്‍ ആഗ്രഹിക്കാം
ഇനി എന്‍റെ കണ്ണുകള്‍
തുറക്കാതിരിക്കുവാന്‍

ഓര്‍മ്മകള്‍ കൈവിട്ട
ജീവനെന്നാല്‍
തീര്‍ഥപ്രവാഹം നിലച്ച
കരിങ്കൽ പാതിപോല്‍


ഉണങ്ങി കരിഞ്ഞും
സ്വ താപത്തില്‍ പൊടിഞ്ഞും
കാക്കുവാൻ വായ്യെറെ നാളുകൾ 
നിത്യ ശന്തിതന്‍ ദൂതനായി

നിദ്രവന്നണയുന്ന നേരം
ഞാന്‍ ആഗ്രഹിക്കാം
ഇനി എന്‍റെ കണ്ണുകള്‍
തുറക്കാതിരിക്കുവാന്‍..


Wednesday 30 January 2013

ടെഒരു വെള്ളിയായിച്ച വയികുനേരം യദ്രിചികമായി ഷാര്‍ജയിലെ ഒരു കൂടുകാരന്‍റെ ഫ്ലാറ്റില്‍ എത്തിപെടുന്നു . തീരാത്ത ദാഹം പക്ഷേ റൂമില്‍ വെള്ളംകുടി പാടില്ലത്രേ അവസാനം ഒരു വഴി തെളിഞ്ഞു മലയാളികളുടെ തലയില്‍ മാത്രം വിരിയുന്ന ഭുദ്ധി. തൊട്ടടുത്ത്‌ ഒഴിഞ്ഞുകിടക്കുന്ന കാരവനില്‍ വച്ച് കാര്യം സാധിക്കാം പോകുന്നവഴിയില്‍ സന്ധ്യാവെയിലേറ്റ് കിടന്ന മരകുറ്റി കാഴ്ച്ചയില്‍ കൌതുകം ജനിപിച്ചു പിന്നെതാമസിച്ചില്ല മൊബൈല്‍ എടുതോന്നു ക്ലിക്കി .
my mob clicks


അങ്ങനെ ഞാനും വലതുകാല്‍ വച്ചു ബൂലോകത്തിലേക്ക് വലിഞ്ഞു കേറി.
വന്നുപെട്ടത് ഒരുപാടു പുലികളുടെ ഇടയിലാണെന്നറിയാം .  എല്ലാവരോടും എന്‍റെ ഹൃദയം നിറഞ്ഞ നല്ല നമസ്കാരം..