Sunday 24 February 2013

"നിസ്സഹായന്റെ മന ശാസ്ത്രം"











എന്‍റെ കൈകളില്‍ 

ചോര പുരണ്ടിരിക്കുന്നു
വെട്ടേറ്റതല്ല വെട്ടുമ്പോള്‍
തെറിച്ചതുമല്ല..

കണ്ട കാഴ്ചകള്‍ 
കരള്‍ മുറിച്ചപ്പോള്‍
കൈയില്‍ പടര്‍ന്നത്..

വായില്‍ ഉമിനീരിന്
കൈപേറുന്നു
കുടിച്ച കള്ളിന്‍റെതല്ല..

കേട്ട വാര്‍ത്തകള്‍ തന്‍
കൈപുനീര്‍ 
അയവിറക്കുന്നത്..

കൈകഴുകി തുടച്ച്
ഒരുനുള്ള് മധുരം 
നുണയുവാന്‍ സമയമില്ല
കാരണം..

ദിനം ഏറുന്ന കാഴ്ചകള്‍
 ഭയാനകം
ഒപ്പം നിലവിളി വാര്‍ത്തകളും..

8 comments:

  1. കൈകഴുകി തുടച്ച്
    ഒരുനുള്ള് മധുരം
    നുണയുവാന്‍ സമയമില്ല
    കാരണം..


    നിറയെ കാരണങ്ങള്‍

    ReplyDelete
  2. വളരെ നന്ദി...
    ajith sir

    ReplyDelete
  3. വളരെ അര്‍ഥവത്തായ മനോഹരമായ വരികള്‍

    ReplyDelete
  4. വളരെയേറെ നന്ദി....

    അങ്ങയുടെ സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും...

    ReplyDelete
  5. സഹായിക്കാൻ സമയമില്ലാത്ത സമകാലിക മനശ്ശാസ്ത്രം..

    നന്നായി എഴുതി.

    ശുഭാശംസകൾ....

    ReplyDelete
  6. വളരെയേറെ നന്ദി....

    സുഗന്ധം പരത്തുന്ന സന്ദര്‍ശനത്തിനും അഭിപ്രായത്തിനും...

    ReplyDelete
  7. എന്തായാലും കൈയിലെ ഞരമ്പു മുറിച്ചതല്ലല്ലോ.....

    ReplyDelete
    Replies
    1. അല്ല അനു..
      അത്രയും നിരാശനായിടില്ല....:)

      Delete