Sunday 3 March 2013

ദൈവവും ഭ്രാന്തനും'...


                                          ( ചിത്രം - കടപാട് ഗൂഗിള്‍ )


ഇന്നെന്തേ ഉറക്കം അകന്നിരിക്കുന്നു

ബോധ മണ്ഡലത്തിന്‍റെ നൂല്‍ കണ്ണികള്‍
പൊട്ടി തുടങ്ങിയോ....?
എങ്കിലും
നിന്‍റെ നിഗൂഡ സ്വര്‍ഗത്തിന്‍ താക്കോല്‍
എനിക്കു വേണ്ട
ഒരിക്കലും തുറക്കാത്ത ആ വാതിലില്‍
കാത്തിരിക്കാന്‍ മാത്രം
മൂടനും അല്ല ഞാന്‍ 
പൂജയും പ്രാര്‍ത്ഥനയുമായി
നിന്‍റെ ഭണ്ടാരത്തിന്
അടയിരിക്കുന്നവര്‍ക് നീ
അത് പകുത്തു നല്കുക
ശേഷിക്കുന്നവര്‍ 
നരകം അര്‍ഹിക്കുന്ന പാപികള്‍ എങ്കില്‍
എന്നെയും ആ ഗണത്തില്‍ പെടുത്തുക 
നിന്‍റെ നിഗൂഡ സ്വര്‍ഗത്തിന്‍ താക്കോല്‍
എനിക്കു വേണ്ട
രണ്ടു കല്ലുകള്‍ സംഘടിപിക്കണം
നാളെമുതല്‍ വീണ്ടും
ഉരുട്ടി തുടങ്ങണം
അവസാന കണ്ണിയും 
പൊട്ടി കഴിയുമ്പോള്‍
കല്ലുകളിലോന്നില്‍
എനികെന്‍റെ ആത്മാവ് സമര്‍പിക്കണം,...
സുബോധമുള്ളവര്‍ യാഥാര്‍ത്യത്തിനു
പിടിക്കുമ്പോള്‍  ഇവിടെ ഒരു
ഭ്രാന്തന്‍റെ ജല്പനം ആര്‍കുവേണ്ടി.........???

4 comments:

  1. സുബോധമുള്ളവര്‍ യാഥാര്‍ത്യത്തിനു
    മറപിടിക്കുമ്പോള്‍...

    അതേയതെ...

    നല്ല കവിത.കുഞ്ഞു കുഞ്ഞു അക്ഷരത്തെറ്റുകളുണ്ട്.
    ഒഴിവാക്കിയാൽ കവിതകൂടുതൽ മനോഹരമാവില്ലേ..? 
    അതുകൊണ്ടു പറഞ്ഞതാ, കേട്ടോ..?

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. വളരെ നന്ദി സൗഗന്ധികം...

      (അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാം.)

      Delete
  2. ഒന്നോര്ത്താല് എല്ലാ ദൈവങ്ങളും പ്രാന്തന്മാരാണ്........

    ReplyDelete
    Replies
    1. തീര്‍ച്ചയായും അനു .....

      വളരെ നന്ദി ...

      Delete