( ചിത്രം കടപാട് - ഗൂഗിള്‍ ) |
ഒരു ദുസ്വപ്നം ബാക്കിയാകുന്നു..
ഇരുളടഞ്ഞ മനസുകളില്‍
എവിടെയോ ഒരു വിഷ വിത്ത്
പൊട്ടി മുളച്ചിരിക്കുന്നു
ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍
കൂട്ട്പിണഞ്ഞു മണ്ണില്‍
ഇണചേരും നാഗങ്ങളായി
തല ഉയര്‍ത്തുന്നു
ഓര്‍മകളില്‍ കനല് കാറ്റിനു
ബലമെറുന്നു അതില്‍
കണ്ട കാലാപകാഴ്ച്ചകള്‍
തീഷ്ണമായി ജ്വലിച്ചുള്ളില്‍
വിയര്‍പോഴുക്കുന്നു
നിറങ്ങളില്‍ വസ്ത്രങ്ങളില്‍
നിര്‍ലോഭമേറുന്ന
വിശ്വാസ മാളികകളില്
വീണ്ടും മൃഗീയത
പുനര്‍ജ്ജനിക്കുന്നു
വയ്യാ ഇനി എല്ലാം
മറക്കണം
വിസ്മ്രിതിയിലാവണം
ഇ ഒരിറ്റു വെളിച്ചം അണയാതെ
ഇരുട്ടില്‍ ഒളിച്ചുവയ്കണം
തിമിരം ഉറയാത്ത കണ്ണുകള്‍
വെളിച്ചത്തിലേക്ക്
യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍
വഴി കാട്ടുവാന്‍ ഇത്തിരിവെട്ടം
ഇ ഇരുട്ടില്‍ അണയാതെ
ഒളിച്ചുവയ്കണം ......
യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍
ReplyDeleteവഴി കാട്ടുവാന്‍ ഇത്തിരിവെട്ടം
അതു ലഭിക്കുമാറാകട്ടെ..
നല്ല കവിത
ശുഭാശംസകൾ...
വളരെ നന്ദി സൗഗന്ധികം
ReplyDeleteഅയ്യപ്പന് .....എന്നതുകൊണ്ട് കവി അയ്യപ്പനെയാണോ ഉദ്ദേശിച്ചത്....
ReplyDeletehttp://www.youtube.com/watch?feature=player_detailpage&v=t3qfEyIUwQ4
ReplyDeleteplease check anu...
thank you.