Monday 11 February 2013

പ്രണയം.

പ്രണയം
പ്രാണാനിൽ വിടരുന്ന സൌഹൃദം
പിരിയാന്‍ തുടങ്ങുമ്പോള്‍
പറയാതെയെങ്കിലും
പരസ്പരം അറിയുന്ന നോബെരം
പ്രണയം ഇതു പ്രണയം

മൌനതിനായിരം അര്‍ഥങ്ങള്‍
പറയാതെ അറിയുന്ന വേദനകള്‍
പകരം കൊതിക്കാത്ത സൗഹൃദങ്ങള്‍
പ്രണയം ഇതു പ്രണയം

മിടിക്കുന്ന ഹൃദയവും 
നനയുന്ന മിഴികളും
മറക്കാന്‍ വെറുക്കുന്ന സ്വപ്‌നങ്ങള്‍
പ്രണയം ഇതു പ്രണയം

മനസിന്‍റെ ഉള്ളില്‍  കനലായി നീറുന്ന
കരളില്‍ ഒരായിരം 
നൊമ്പരം ചാര്‍ത്തുന്ന സ്നേഹ ബന്ധനം
പ്രണയം ഇതു പ്രണയം

പ്രാണനെ വേര്‍പെടും നേരത്തും 
നമ്മള്‍ക്ക്
വേര്‍പിരിയാതൊരു സൌഹൃദം
പ്രണയം ഇതു പ്രണയം



12 comments:

  1. പ്രണയം പ്രണയമയം

    ReplyDelete
    Replies
    1. അഭിപ്രായത്തിനു വളരെ നന്ദി....

      Delete
  2. അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ ......

    ശുഭാശംസകള്‍ .....

    ReplyDelete
    Replies
    1. വളരെ ഏറെ നന്ദി അഭിപ്രായത്തിനും പ്രോതസാഹനതിനും.....

      Delete
  3. തിരികെ കിട്ടുമെന്ന് വിചാരിച്ചു ഒന്നും പങ്കുവെക്കരുത്..പ്രണയവും അതില്‍ പെടും...

    ReplyDelete
    Replies
    1. തീര്‍ച്ചയായിട്ടും.....
      എങ്കിലും തിരിച്ചുകിട്ടാത്ത പ്രണയവും
      മനോഹരം തന്നെ അല്ലെ...

      Delete
  4. ചുവപ്പ് അക്ഷരം വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്
    എന്നാലും വായിച്ചു. കൊള്ളാം


    (വേര്‍ഡ് വെരിഫികേഷന്‍ എടുത്ത് കളഞ്ഞില്ലെങ്കില്‍ ഇനി അഭിപ്രായമെഴുതുകയില്ല)

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി ...അജിത്‌ സാര്‍

      (വേര്‍ഡ് വെരിഫികേഷന്‍ എത്രയും പെട്ടെന്ന് എടുതുമാറ്റുന്നതയിരിക്കും)

      Delete
  5. പ്രണയം അവസാനിക്കുന്നില്ല

    ReplyDelete
    Replies
    1. വളരെ ശരിയാണ്...
      പ്രണയം ഓരോ നിശ്വാസത്തിലും നിറഞ്ഞുനില്‍കുകയാണ്‌. .

      വളരെ നന്ദി....

      Delete
  6. നന്നായിരിക്കുന്നു. ഭാവുകങ്ങള്‍.
    ചില സ്ഥലങ്ങളില്‍ അക്ഷരങ്ങള്‍ ശരിക്ക് വീണില്ല.
    എന്റെ ബ്ലോഗിലേക്ക് സ്വാഗതം:
    http://drpmalankot0.blogspot.com

    http://drpmalankot2000.blogspot.com

    ReplyDelete