Monday 18 February 2013

ഏകാകി



ഏകനായി നടന്നു ഞാന്‍ 

ഇരുളിന്‍റെ തീരത്തില്‍
ഇമകളില്‍  നുരയ്കും
മിഴി നീരിന്‍ തണുപ്പുമായ്‌ 

തെങ്ങുമെന്‍ ആത്മാവിന്‍
മുറവിളി കേള്‍ക്കാതെ
കേഴും മനസിന്‍റെ 
പിന്‍വിളി അറിയാതെ....

ലക്ഷ്യമില്ലതോരി യാത്രയില്‍
ആയിരം തേങ്ങലുകള്‍
മൂകം മരിക്കുന്നു....

അണയാന്‍ വെമ്പുന്ന 
നെയ്ത്തിരി പോലെയെന്‍
ആത്മാവിന്‍ നാളവും
ടികളിക്കുന്നു ....

മോഹങ്ങള്‍ ഒക്കെയും 
ചിതയില്‍ എരിച്ചു ഞാന്‍
ബന്ധതിന്‍ ബന്ധനം 
പൊട്ടിച്ചെറിഞ്ഞു....

ദൂരമറിയില്ല എങ്കിലും
ഞാന്‍ നിന്നിലേക്കടുക്കുന്നു
സത്യമാം സ്നേഹിതാ
നിന്നില്‍ ലയിക്കുവാന്‍....

6 comments:

  1. ദൂരമറിയില്ല എങ്കിലും
    ഞാന്‍ നിന്നിലേക്കടുക്കുന്നു
    സത്യമാം സ്നേഹിതാ
    നിന്നില്‍ ലയിക്കുവാന്‍....

    ReplyDelete
  2. ''കേള്‍ക്കുന്നു നിന്‍ ഹൃദയത്തിന്‍
    അതേ നാദമെന്നില്‍'' ......

    കവിത ഇഷ്ടമായി

    ശുഭാശംസകള്‍ ........

    ReplyDelete
    Replies
    1. വളരെ നന്ദി
      സന്ദര്‍ശനത്തിനും അഭിപ്രായത്തിനും...

      Delete
  3. ദൂരമറിയില്ലെങ്കിലും....
    നന്നായിട്ടുണ്ട്

    ReplyDelete
  4. വളരെ നന്ദി ....
    ajith sir.

    ReplyDelete