Wednesday 23 April 2014

പെയ്തൊഴിയുന്ന പ്രണയം...



പെയ്തൊഴിയുന്ന  പ്രണയം.......

രാത്രി തിമിര്‍ത്തു പെയ്ത്ത മഴയില്‍ തൊടി നിറഞ്ഞൊഴുകുന്ന വെള്ളത്തില്‍

കടലാസ് തോണി ഒഴുക്കി തുടങ്ങിയതായിരുന്നു നമ്മുടെ സൌഹൃദം..

യാത്രകളില്‍ ബസ്സിന്റെ /തീവണ്ടിയുടെ ജനല്‍ പാളികളില്‍ വീണു ചിതറുന്ന മഴതുളികളില്‍

മുഖം ചേര്‍ത്ത് ഞാന്‍ പറഞ്ഞ സ്വകാര്യം എനിക്കു നിന്നോടുള്ള പ്രണയത്തെ കുറിച്ചായിരുന്നു..

വയനാടന്‍ കാടുകളിലേക്ക് തനിച്ചുള്ള യാത്രകളില്‍ എനിക്ക് കൂട്ടുവന്നതും, എന്നെ പുണര്‍ന്നു 

നാം ഒന്നായി ഒടുവില്‍ ഒരു കുളിര്‍കാറ്റായി നീ അകന്നു പോയതും  മറക്കുവാന്‍ വയ്യാത്ത പ്രണയ-
നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടായിരുന്നു ..

വര്‍ഷങ്ങള്‍ ഏറെകഴിഞ്ഞിരിക്കുന്നു..... ഇവിടെ ഇ  കൊടുംവേനലിന്റെ ഇടയില്‍ ചിലപ്പോളൊക്കെ 

നീ വന്നുപോയെങ്കിലും ഒന്ന് തൊടാന്‍പോലും ആവാതെ കണ്ണാടിചില്ലുകള്‍കിപ്പുറം ഞാന്‍ അനുഭവിച്ച വേദന നിന്നോടെനിക്കുള്ള പ്രണയത്തിന്‍റെ തീവ്രത കൂട്ടുകയായിരുന്നു....

നീണ്ട നാളുകള്കുശേഷം ഇ അവധികാലം ഞാന്‍ നിനക്കുമാത്രമായി മാറ്റിവെക്കുന്നു.. 

മണ്‍സൂണ്‍ നിന്റെ സൌന്ദര്യത്തിന്റെ മാറ്റുകൂടുന്ന ജൂണ്‍ മാസത്തില്‍ ... നേര്‍ത്ത തണുപ്പും കോടമഞ്ഞും നിറഞ്ഞവഴികളിലൂടെ നിന്നെ കാണുവാനായി ഞാന്‍ വരും ...  
മുളം കാടുകളില്‍ നീ തീര്‍ത്ത സംഗീതം എനിക്ക് വഴികാടും......


മുകളില്‍ ഇ കാടിന്റെ ഏകാന്തതയില്‍ ഒരു നേര്‍ത്ത നൂലുപോല്‍ .... എന്‍റെ പ്രിയപ്പെട്ട

പ്രണയിനിയായി നീ കാതുനില്കുന്നുണ്ടാവും ... 

ഓരോ തുള്ളിയിലും ഒരായിരം സ്നേഹം നിറച്ചു  എന്നില്‍ പെയ്ത് ഒടുവില്‍ ഒരു ആലിംഗനത്തില്‍ അലിഞ്ഞു നാം ഒന്നായി പെയ്തോഴിയുനതും കാത്തു നീ .........












No comments:

Post a Comment