Wednesday, 23 April 2014

പെയ്തൊഴിയുന്ന പ്രണയം...



പെയ്തൊഴിയുന്ന  പ്രണയം.......

രാത്രി തിമിര്‍ത്തു പെയ്ത്ത മഴയില്‍ തൊടി നിറഞ്ഞൊഴുകുന്ന വെള്ളത്തില്‍

കടലാസ് തോണി ഒഴുക്കി തുടങ്ങിയതായിരുന്നു നമ്മുടെ സൌഹൃദം..

യാത്രകളില്‍ ബസ്സിന്റെ /തീവണ്ടിയുടെ ജനല്‍ പാളികളില്‍ വീണു ചിതറുന്ന മഴതുളികളില്‍

മുഖം ചേര്‍ത്ത് ഞാന്‍ പറഞ്ഞ സ്വകാര്യം എനിക്കു നിന്നോടുള്ള പ്രണയത്തെ കുറിച്ചായിരുന്നു..

വയനാടന്‍ കാടുകളിലേക്ക് തനിച്ചുള്ള യാത്രകളില്‍ എനിക്ക് കൂട്ടുവന്നതും, എന്നെ പുണര്‍ന്നു 

നാം ഒന്നായി ഒടുവില്‍ ഒരു കുളിര്‍കാറ്റായി നീ അകന്നു പോയതും  മറക്കുവാന്‍ വയ്യാത്ത പ്രണയ-
നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടായിരുന്നു ..

വര്‍ഷങ്ങള്‍ ഏറെകഴിഞ്ഞിരിക്കുന്നു..... ഇവിടെ ഇ  കൊടുംവേനലിന്റെ ഇടയില്‍ ചിലപ്പോളൊക്കെ 

നീ വന്നുപോയെങ്കിലും ഒന്ന് തൊടാന്‍പോലും ആവാതെ കണ്ണാടിചില്ലുകള്‍കിപ്പുറം ഞാന്‍ അനുഭവിച്ച വേദന നിന്നോടെനിക്കുള്ള പ്രണയത്തിന്‍റെ തീവ്രത കൂട്ടുകയായിരുന്നു....

നീണ്ട നാളുകള്കുശേഷം ഇ അവധികാലം ഞാന്‍ നിനക്കുമാത്രമായി മാറ്റിവെക്കുന്നു.. 

മണ്‍സൂണ്‍ നിന്റെ സൌന്ദര്യത്തിന്റെ മാറ്റുകൂടുന്ന ജൂണ്‍ മാസത്തില്‍ ... നേര്‍ത്ത തണുപ്പും കോടമഞ്ഞും നിറഞ്ഞവഴികളിലൂടെ നിന്നെ കാണുവാനായി ഞാന്‍ വരും ...  
മുളം കാടുകളില്‍ നീ തീര്‍ത്ത സംഗീതം എനിക്ക് വഴികാടും......


മുകളില്‍ ഇ കാടിന്റെ ഏകാന്തതയില്‍ ഒരു നേര്‍ത്ത നൂലുപോല്‍ .... എന്‍റെ പ്രിയപ്പെട്ട

പ്രണയിനിയായി നീ കാതുനില്കുന്നുണ്ടാവും ... 

ഓരോ തുള്ളിയിലും ഒരായിരം സ്നേഹം നിറച്ചു  എന്നില്‍ പെയ്ത് ഒടുവില്‍ ഒരു ആലിംഗനത്തില്‍ അലിഞ്ഞു നാം ഒന്നായി പെയ്തോഴിയുനതും കാത്തു നീ .........












Wednesday, 9 April 2014

നിറം ...


 (ചിത്രം കടപ്പാട് ഗൂഗിള്‍)

നിറം ...

കാഴ്ച്ചകൾ നഷ്ടപെട്ട 
കണ്ണുകളെക്കാൾ 
എന്നെ വേദനിപ്പിച്ചത്... 

സ്വപ്നങ്ങളിൽ 
വർണങ്ങൾ ചാലിച്ച 
നിന്റെ വേർപാടായിരുന്നു ...


Saturday, 3 August 2013

മഴ പെയ്തൊഴിയുമ്പോള്‍ ...

(കടപ്പാട് ഗൂഗിള്‍ )


മഴ മനസുരുകി പെയ്യുകയാണ് 
സ്മൃതികളില്‍ തഴുകി ഒരു തണുത്ത കാറ്റ്
എന്‍റെ ജനലോരത് പിരിയാന്‍ മടിച്ചു
വിറങ്ങലിച്ചു നിന്നു

തെക്കേ പറമ്പില്‍ ഉയര്‍ന്ന
പുകച്ചുരുളുകള്‍  മഴമേഘങ്ങളെ
കൂടുതല്‍ കറുപ്പണിയിക്കുന്നു
മുറിഞ്ഞു വീഴാന്‍ തുടങ്ങുമെന്‍ ഹൃദയം
ഒട്ടൊന്നു ഭയപ്പെട്ടുവോ...?

നീരുവച്ചു വീര്‍തോരെന്‍ 
മിഴിയില്‍ ഒരു നിനകണം
നിനക്കായി പൊഴിഞ്ഞു വീണു

മൌനം നിറഞ്ഞ ഇടനാഴിയില്‍
മഴച്ചാറല്‍ തീര്‍ത്ത ചിത്രങ്ങള്‍
മാറാലകള്‍ പോല്‍ 
മനസ്സില്‍മരണത്തിന്‍റെ 
ഓര്‍മ്മകള്‍ നിറയിക്കുന്നു

നിറഞ്ഞു കത്തുന്ന വിളക്കുകള്‍
പൊടുന്നനെ അണഞ്ഞു
ഉറവ വറ്റി തളര്‍നൊരു 
പിണ്ടാമായി ഞാന്‍
ഇ അന്ധകാരത്തിന്‍ ഏകാന്തതയില്‍

പ്രിയപെട്ടവന്‍ അകലേക്കു 
നടന്നണയുമ്പോള്‍
അല്പം അകന്നെങ്കിലും 
ഒന്ന് പിന്തുടരാന്‍ 
മനസുവെബുന്നു

മഴ വീണ്ടും പെയ്യുകയാണ് 
ഓര്‍മ്മകള്‍കൊപ്പം  സഞ്ചരിക്കുകയാണ്
എന്‍ പ്രീയ സ്നേഹിതന്‍
മറന്നു വച്ച മനസെന്നപോല്‍ .........

Saturday, 13 April 2013

അയ്യപ്പന്‍റെ കലാപകാഴ്ച്ചകള്‍


( ചിത്രം കടപാട് - ഗൂഗിള്‍ )




ഒരു ദുസ്വപ്നം ബാക്കിയാകുന്നു..
ഇരുളടഞ്ഞ മനസുകളില്‍
എവിടെയോ ഒരു വിഷ വിത്ത് 
പൊട്ടി മുളച്ചിരിക്കുന്നു


ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍

കൂട്ട്‌പിണഞ്ഞു മണ്ണില്‍ 
ഇണചേരും നാഗങ്ങളായി
തല ഉയര്‍ത്തുന്നു

ഓര്‍മകളില്‍ കനല്‍ കാറ്റിനു
ബലമെറുന്നു  അതില്‍
കണ്ട കാലാപകാഴ്ച്ചകള്‍
തീഷ്ണമായി ജ്വലിച്ചുള്ളില്‍
വിയര്‍പോഴുക്കുന്നു

നിറങ്ങളില്‍ വസ്ത്രങ്ങളില്‍
നിര്‍ലോഭമേറുന്ന
വിശ്വാസ മാളികകളില്‍
വീണ്ടും മൃഗീയത  
പുനര്‍ജ്ജനിക്കുന്നു

വയ്യാ ഇനി എല്ലാം  
മറക്കണം
വിസ്മ്രിതിയിലാവണം
ഇ ഒരിറ്റു  വെളിച്ചം അണയാതെ
ഇരുട്ടില്‍ ഒളിച്ചുവയ്കണം 

തിമിരം ഉറയാത്ത കണ്ണുകള്‍
വെളിച്ചത്തിലേക്ക് 
യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ 
വഴി കാട്ടുവാന്‍ ഇത്തിരിവെട്ടം

ഇ ഇരുട്ടില്‍ അണയാതെ
ഒളിച്ചുവയ്കണം ......







                

Sunday, 3 March 2013

ദൈവവും ഭ്രാന്തനും'...


                                          ( ചിത്രം - കടപാട് ഗൂഗിള്‍ )


ഇന്നെന്തേ ഉറക്കം അകന്നിരിക്കുന്നു

ബോധ മണ്ഡലത്തിന്‍റെ നൂല്‍ കണ്ണികള്‍
പൊട്ടി തുടങ്ങിയോ....?
എങ്കിലും
നിന്‍റെ നിഗൂഡ സ്വര്‍ഗത്തിന്‍ താക്കോല്‍
എനിക്കു വേണ്ട
ഒരിക്കലും തുറക്കാത്ത ആ വാതിലില്‍
കാത്തിരിക്കാന്‍ മാത്രം
മൂടനും അല്ല ഞാന്‍ 
പൂജയും പ്രാര്‍ത്ഥനയുമായി
നിന്‍റെ ഭണ്ടാരത്തിന്
അടയിരിക്കുന്നവര്‍ക് നീ
അത് പകുത്തു നല്കുക
ശേഷിക്കുന്നവര്‍ 
നരകം അര്‍ഹിക്കുന്ന പാപികള്‍ എങ്കില്‍
എന്നെയും ആ ഗണത്തില്‍ പെടുത്തുക 
നിന്‍റെ നിഗൂഡ സ്വര്‍ഗത്തിന്‍ താക്കോല്‍
എനിക്കു വേണ്ട
രണ്ടു കല്ലുകള്‍ സംഘടിപിക്കണം
നാളെമുതല്‍ വീണ്ടും
ഉരുട്ടി തുടങ്ങണം
അവസാന കണ്ണിയും 
പൊട്ടി കഴിയുമ്പോള്‍
കല്ലുകളിലോന്നില്‍
എനികെന്‍റെ ആത്മാവ് സമര്‍പിക്കണം,...
സുബോധമുള്ളവര്‍ യാഥാര്‍ത്യത്തിനു
പിടിക്കുമ്പോള്‍  ഇവിടെ ഒരു
ഭ്രാന്തന്‍റെ ജല്പനം ആര്‍കുവേണ്ടി.........???

Sunday, 24 February 2013

"നിസ്സഹായന്റെ മന ശാസ്ത്രം"











എന്‍റെ കൈകളില്‍ 

ചോര പുരണ്ടിരിക്കുന്നു
വെട്ടേറ്റതല്ല വെട്ടുമ്പോള്‍
തെറിച്ചതുമല്ല..

കണ്ട കാഴ്ചകള്‍ 
കരള്‍ മുറിച്ചപ്പോള്‍
കൈയില്‍ പടര്‍ന്നത്..

വായില്‍ ഉമിനീരിന്
കൈപേറുന്നു
കുടിച്ച കള്ളിന്‍റെതല്ല..

കേട്ട വാര്‍ത്തകള്‍ തന്‍
കൈപുനീര്‍ 
അയവിറക്കുന്നത്..

കൈകഴുകി തുടച്ച്
ഒരുനുള്ള് മധുരം 
നുണയുവാന്‍ സമയമില്ല
കാരണം..

ദിനം ഏറുന്ന കാഴ്ചകള്‍
 ഭയാനകം
ഒപ്പം നിലവിളി വാര്‍ത്തകളും..

Monday, 18 February 2013

ഏകാകി



ഏകനായി നടന്നു ഞാന്‍ 

ഇരുളിന്‍റെ തീരത്തില്‍
ഇമകളില്‍  നുരയ്കും
മിഴി നീരിന്‍ തണുപ്പുമായ്‌ 

തെങ്ങുമെന്‍ ആത്മാവിന്‍
മുറവിളി കേള്‍ക്കാതെ
കേഴും മനസിന്‍റെ 
പിന്‍വിളി അറിയാതെ....

ലക്ഷ്യമില്ലതോരി യാത്രയില്‍
ആയിരം തേങ്ങലുകള്‍
മൂകം മരിക്കുന്നു....

അണയാന്‍ വെമ്പുന്ന 
നെയ്ത്തിരി പോലെയെന്‍
ആത്മാവിന്‍ നാളവും
ടികളിക്കുന്നു ....

മോഹങ്ങള്‍ ഒക്കെയും 
ചിതയില്‍ എരിച്ചു ഞാന്‍
ബന്ധതിന്‍ ബന്ധനം 
പൊട്ടിച്ചെറിഞ്ഞു....

ദൂരമറിയില്ല എങ്കിലും
ഞാന്‍ നിന്നിലേക്കടുക്കുന്നു
സത്യമാം സ്നേഹിതാ
നിന്നില്‍ ലയിക്കുവാന്‍....